ഡോക്ടർമാർക്ക് നിയമസംരക്ഷണം നൽകാനുള്ള സ്കീമിന്‍റെ നടത്തിപ്പിൽ ഐഎംഎ കോടികളുടെ നികുതി വെട്ടിച്ചെന്ന് വ്യക്തമാക്കി ജിഎസ്ടി ഇന്‍റലിജൻസ്. ഇൻഷുറൻസ് പദ്ധതികൾക്ക് സമാനമായ സ്കീം നടത്തിപ്പിലാണ് മൂന്ന് കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. 

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവപല്മെന്‍റ് അതോറിറ്റിയുടെ അംഗീകാരമില്ലാതെ അനധികൃതമായിട്ടായിരുന്നു സ്കീം നടത്തിപ്പ് നടന്നത്.

അതേസമയം ചികിത്സാ പിഴവ് ഉൾപ്പടെയുള്ള പരാതികൾ ഡോക്ടർക്കെതിരെ ഉയർന്നാൽ, ഐഎംഎ സംരകഷണം നൽകും. പദ്ധതിയിൽ ചേരാൻ 2000 രൂപ ഫീസ്. വർഷാവർഷം ഫീസുണ്ട്. സ്കീമിൽ അംഗങ്ങളായാൽ പൂർണ നിയമസഹായം നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. പരാതികളുയർന്ന് കേസ് ഉണ്ടായാൽ ഐഎംഎ അഭിഭാഷക സഹായം നൽകുമെന്നും സുപ്രീംകോടതിയിൽ വരെ കേസ് നടത്തിക്കൊടുക്കുമെന്നും ഐഎംഎ പ്രൊഫഷണൽ പ്രൊട്ടക്ഷൻ സ്കീമില്‍ പറഞ്ഞിരുന്നു.