വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റ് 16 പൈസ വീതം വർധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. 

ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും.   

 2016ല്‍ ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. 2017, 2019, 2022, 2023 എന്നീ വര്‍ഷളിലും താരിഫ് പരിഷ്‌കരണം നടത്തിയിരുന്നു.

2017-ല്‍ 4.77%, 2019-ല്‍ 7.32%, 2022-ല്‍ 6.59%, 2023-ല്‍ 3% എന്നിങ്ങനെയായിരുന്നു വര്‍ധന. ഉപഭോക്താക്കളുടെ എനര്‍ജി ചാര്‍ജിലും ഫിക്സഡ് ചാര്‍ഡിലും ഓപ്പണ്‍ അക്സസ് ഉപഭോക്താക്കളുടെ ക്രോസ് സബ്സിഡി സര്‍ചാര്‍ഡിലും വീലിങ് ചാര്‍ജിലും വര്‍ധന വരുത്തിയിരുന്നു.