അഞ്ചു ജോസഫിനെ പേഴ്സണലി അറിയാത്തവർ പോലും അവരുടെ വിവാഹ വാർത്ത കണ്ട് അത്രയും സന്തോഷിച്ചു. പലരും തങ്ങളുടെ പേഴ്സണൽ സന്തോഷം എന്ന നിലയിൽ പോസ്റ്റുകൾ പങ്കിട്ടു. ഈ സന്തോഷവാർത്ത എന്തുകൊണ്ടാണ് എനിക്ക് ഇത്രയും സന്തോഷം നൽകുന്നത് എന്ന് അറിയില്ല, അഞ്ചുകുട്ടാ നിന്റെ ഈ ചിരി സന്തോഷം കാണാൻ നമ്മൾ എന്നും ആഗ്രഹിച്ചു. അതിനി എന്നും അങ്ങനെ നിലനിൽക്കട്ടെ എന്നിങ്ങനെ നൂറായിരം കമന്റുകൾ പങ്കുവച്ചുകൊണ്ടാണ് അഞ്ജു വിന്റെ വിവാഹവാർത്തയെ സെലിബ്രിറ്റികൾ വരെ ആഘോഷമയമാക്കിയത്.

ഒരു സമയത്ത് ഡിപ്രെഷന്റെ പിടിയിൽ ആയിരുന്നു അഞ്ചു. അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ആലാപനത്തിലും അഭിനയത്തിലും എല്ലാം പൂർവാധികം ശക്തിയോടെ അഞ്ചു എത്തി. ഒരുപാട് ഒരുപാട് സിനിമകളിൽ ഒന്നും പാടിയിട്ടില്ല എങ്കിലും അഞ്ജുവിന്റെ ശബ്ദ മാധുര്യം എടുത്തു പറയേണ്ടതാണ്.