കിളിമാനൂര്‍ സ്വദേശി ബിജു (40) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കൊല്ലം മടത്തറ സ്വദേശിയായ പ്രതി രാജീവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ ദേഷ്യത്തിലായിരുന്നു മര്‍ദനം.മര്‍ദനത്തില്‍ നിലത്ത് വീണ ബിജുവിനെ യുവാവ് പാറക്കല്ല് ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു. കഴിഞ്ഞ 17 ന് രാത്രിയാണ് ബിജുവിനെ തലയ്ക്ക് അടിച്ചത്.