സംസ്ഥാനത്ത് സ്വർണവിലയിൽ(gold rate) ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 7150 രൂപയിലെത്തി. പവന് 80 രൂപ കുറഞ്ഞ് 57,200 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ ഗ്രാമിന് 70 രൂപ കൂടിയിരുന്നു. ഇതോടെ ഗ്രാമിന് വില 7160 രൂപയിലും പവന് 560 രൂപ കൂടി 57,280 രൂപയിലും എത്തിയിരുന്നു.
നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു.



