കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. അടുത്ത 5  ദിവസം ഇടിമിന്നലോടു കൂടിയ  നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ഡിസംബർ 1, 2  തീയതികളിൽ   അതിശക്തമായ മഴയ്ക്കും,  നവംബർ 30 – ഡിസംബർ 3 വരെയുള്ള  തീയതികളിൽ  ശക്തമായ മഴക്കും സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ  ചുഴലിക്കാറ്റ് രൂപപ്പെട്ടു. വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ്  ഓറഞ്ച് മെസ്സേജുണ്ട്. തെക്കു പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിനു  മുകളിലെ അതി തീവ്ര ന്യുനമർദ്ദം  ഫെയ്ൻജൽ  ചുഴലിക്കാറ്റായി  ശക്തി പ്രാപിച്ചു .

ഇത് ഇന്ന് ഉച്ചക്ക് ശേഷം ( നവംബർ 30)  കാരക്കലിനും  മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി  90 കിലോമീറ്റർ  വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.