സംഭാലിലെ ജുമാമസ്ജിദിലെ സർവേയും(Sambhal Jama Masjid Survey) അക്രമവും(violence) സംബന്ധിച്ച വിഷയം ഇന്ന് സുപ്രീം കോടതി(supreme court) പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി വി സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെയാണ് കേസ് പരിഗണിക്കുന്നത്. സംഭാലിലെ ജുമാമസ്ജിദ് അറേഞ്ച്മെൻ്റ് കമ്മിറ്റിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

സർവേ നടത്താനുള്ള ഉത്തരവിനെതിരെ

സംഭാൽ ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന പ്രത്യേക പെർമിഷൻ പെറ്റീഷൻ ഷാഹി ജമാ മസ്ജിദ് സംഭാൽ വേഴ്സസ് ഹരി ശങ്കർ ജെയിൻ എന്ന കമ്മിറ്റിയുടെ പേരിലാണ് ഫയൽ ചെയ്തിരിക്കുന്നത്. മസ്ജിദ് പരിസരം സർവേ നടത്താനുള്ള കീഴ്ക്കോടതിയുടെ ഉത്തരവിനെ സംബാൽ മസ്ജിദ് അറേഞ്ച്മെൻ്റ് കമ്മിറ്റി ഇതിൽ ചോദ്യം ചെയ്യുന്നു.