നടൻ സൗബിന് ഷാഹിറിന്റെ(Soubin Shahir) പറവ ഫിലിംസ്(Parava films) നിര്‍മ്മാണ കമ്പനിയില്‍ 60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്ന് പ്രാഥമിക കണ്ടെത്തൽ. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ.
അന്വേഷണം അവസാനിച്ചിട്ടില്ലെന്നും പ്രാഥമിക കണ്ടെത്തൽ മാത്രമാണ് നടത്തിയതെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങൾ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും.
പറവ ഫിലിംസിന്റെ ഓഫീസിൽ ഇന്നലെ രാത്രി വൈകുവോളം നീണ്ട പരിശോധനയിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. സിനിമ നിര്‍മാണത്തിന്റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്നാണ് താരം നേരിടുന്ന ആരോപണം.



