ഭൂരിപക്ഷം സംസ്ഥാനഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും നേരിട്ട് ആവശ്യപ്പെട്ടിട്ടും യോഗം വിളിക്കാതെ നീട്ടിക്കൊണ്ടുപോകുകയാന്നും അടിയന്തരമായി പാർട്ടിയോഗം വിളിക്കണമെന്നും ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസിനോട് മുൻമന്ത്രിയും പാർട്ടി വൈസ് പ്രസിഡന്റുമായ ജോസ് തെറ്റയില്‍.
പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തടയാനും ഉള്ളവരെ പിടിച്ചുനിർത്താനും നടപടി സ്വീകരിക്കണമെന്നും ജോസ് തെറ്റയില്‍ കത്തില്‍ ആവശ്യപ്പെടുന്നു.
രാഷ്ട്രീയപ്പാർട്ടിയെന്ന് നാം സ്വയം അവകാശപ്പെടുന്ന സംഘടനയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് പ്രവർത്തകർക്കുള്ള ആശങ്കകളും ആകുലതകളും പങ്കുവെക്കുന്നു’ എന്ന മുഖവുരയോടെ നല്കിയ കത്തിലാണ് ഇക്കാര്യം പറയുന്നത്.