ആദ്യമണിക്കൂറുകളില്‍ നീണ്ട നിരയാണ് പോളിങ് സ്റ്റേഷനുകളില്‍ കാണാൻ സാധിക്കുന്നത്. ഇരു മണ്ഡലങ്ങളിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് മുന്നണികള്‍. വയനാട് ലോക്സഭാ മണ്ഡ‍ലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി വയനാട്ടിലെ വിവിധ പോളിങ് സ്റ്റേഷനുകള്‍ സന്ദർശിക്കും. കടുത്ത മത്സരം നടക്കുന്ന ചേലക്കരയിലെ വിജയം സംസ്ഥാന സർക്കാറിന് നിർണായകമാണ്. വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ 77.4 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 73.57 ശതമാനമായിരുന്നു വയനാട്ടിലെ പോളിങ്.