കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപം വെച്ച് ഓഗസ്റ്റ് 23 ന് രാത്രി യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നാലു പേരെ പോലീസ് പിടികൂടിയത്. ചങ്ങനാശ്ശേരി സ്വദേശികളായ മുഹമ്മദ് ഫൈസൽ, അനീഷ് സലീം ആദിൽ അൻസാരി, റഫീഖ് പി.എ എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

23ന് രാത്രി 11 മണിയോടുകൂടി കാറിലെത്തിയ പ്രതികൾ കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപം വെച്ച് സ്കൂട്ടറിൽ വരികയായിരുന്ന തെങ്ങണ സ്വദേശിയായ യുവാവിനെയും, സുഹൃത്തിനെയും ഇടിച്ചു വീഴ്ത്തുകയും ഇവരെ മർദ്ദിക്കുകയുമായിരുന്നുവെന്നാണ് കേസ്

രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഇവർ പിന്തുടർന്ന് കയ്യിൽ കരുതിയിരുന്ന വടിവാൾ കൊണ്ട് ശരീരമാസകലം വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയിരുന്നു. തുടർന്ന് ഇവർ സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. തുടർന്ന് ചങ്ങനാശ്ശേരി പോലീസ് നടത്തിയ തിരച്ചിലിനൊടുവിൽ പ്രതികളെ ചെന്നൈയിൽ നിന്നുമാണ് പിടികൂടിയത് .

ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ അഖിൽ ദേവിന്റെ നേതൃത്വത്തിൽ എസ്.ഐ രാജേഷ് ആർ, സി.പി.ഓ മാരായ തോമസ് സ്റ്റാൻലി, ജയ്മോൻ, നിയാസ്, മനേഷ് ദാസ് മണികണ്ഠൻ, ബർണദാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാന്റ് ചെയ്തു.