പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ ശനിയാഴ്ച സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടി നഴ്സിനെlതിരെ പീഡിനം, ഇംഭവത്തിന് പിന്നാലെ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കടുത്ത പനിയെ തുടർന്ന് ഹെൽത്ത് സെൻ്ററിലേക്ക് സ്‌ട്രെച്ചറിൽ കൊണ്ടുവന്നയാൾക്ക് നഴ്‌സ് സലൈൻ ഡ്രിപ്പ് നൽകുന്നതിനിടെയാണ് സംഭവം.
പരിചരിക്കുന്നതിനിടെ രോഗി തന്നെ മോശമായി സ്പർശിച്ചതായി നഴ്‌സ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. രോഗി തന്നെ സ്പർശിക്കുക മാത്രമല്ല, തന്നോട് മോശമായ ഭാഷ ഉപയോഗിക്കുകയും ചെയ്തുവെന്ന് നഴ്സ് പറയുന്നു.
ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിനെ വിളിക്കുകയും പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇളമ്പസാർ പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്, ഇപ്പോൾ അന്വേഷണം നടക്കുന്നു.



