യുണൈറ്റഡ് നേഷന്‍സ്: 25 വര്‍ഷത്തിനിടെ ആദ്യമായി ഒരു കുഞ്ഞിന് പോളിയോ ബാധ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് പലസ്തീനിലെ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് പോളിയോ വാക്സിനേഷന് നല്‍കുന്നതിനായി ഗാസയിലെ പോരാട്ടത്തിന് ചെറിയ ഇടവേളകള്ക്കായി ഇസ്രായേലുമായി കരാറിലെത്തിയതായി ലോകാരോഗ്യ സംഘടന വ്യാഴാഴ്ച അറിയിച്ചു. .
വാക്സിനേഷന് കാമ്പയിന് ഞായറാഴ്ച സെന്‍ട്രല്‍ ഗാസയില്‍ ആരംഭിക്കും. വാക്സിനേഷന് കാമ്പയിന് രാവിലെ 6 മണി മുതല്‍ 3 മണി വരെ നീണ്ടുനില്‍ക്കും. മൂന്ന് ദിവസത്തേക്കാണ് ഇടവേള. ആവശ്യമെങ്കില്‍ ഒരു ദിവസം കൂടി നീട്ടാന്‍ കഴിയുമെന്ന് പാലസ്തീന് പ്രദേശങ്ങളിലെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി റിക്ക് പീപ്പര്‍കോണ്‍ പറഞ്ഞു.



