കാലിഫോര്‍ണിയ: പബ്ലിക് സ്‌കൂളുകളില്‍ വിളമ്പുന്ന ഭക്ഷണങ്ങളില്‍ ചുവന്ന കളറിനായി ചേര്‍ക്കുന്ന നമ്പര്‍ 40 ഉള്‍പ്പെടെ അഞ്ച് രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ഇതുസംബന്ധിച്ച ബില്‍ കാലിഫോര്‍ണിയ നിയമസഭ ഉഭയകക്ഷി പിന്തുണയോടെ പാസാക്കി.

ചില ജനപ്രിയ ധാന്യങ്ങള്‍, ഐസ് ക്രീമുകള്‍, പാനീയങ്ങള്‍, മിഠായികള്‍, ഐസ് പോപ്പുകള്‍, ചീസ് രുചിയുള്ള ചിപ്സ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ചേരുവകളുടെ ഉപയോഗം നിരോധിക്കുന്ന ബില്ലാണ് വ്യാഴാഴ്ച, ഗോള്‍ഡന്‍ സ്റ്റേറ്റ് പാസാക്കിയത്. കണ്‍സ്യൂമര്‍ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ഒരു ലാഭേച്ഛയില്ലാത്ത പരിസ്ഥിതി ആരോഗ്യ സ്ഥാപനമായ എന്‍വയോണ്‍മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ അഭിപ്രായത്തില്‍  ജെല്ലികളും മറ്റും നിരോധനത്തില്‍ ഉള്‍പ്പെടുത്തണമെന്നും വ്യക്തമാക്കുകയുണ്ടായി.

ഫെബ്രുവരിയില്‍ ഡെമോക്രാറ്റിക് അസംബ്ലി അംഗം ജെസ്സി ഗബ്രിയേല്‍ അവതരിപ്പിച്ച കാലിഫോര്‍ണിയ സ്‌കൂള്‍ ഭക്ഷ്യസുരക്ഷാ നിയമം, അസംബ്ലി ബില്‍ 2316, റെഡ് ഡൈ നമ്പര്‍ 40 അടങ്ങിയ ഭക്ഷണങ്ങളോ പാനീയങ്ങളോ നല്‍കുന്നതില്‍ നിന്ന് ഒരു സ്‌കൂള്‍ ഡിസ്ട്രിക്റ്റ്, കൗണ്ടി സൂപ്രണ്ട് ഓഫ് സ്‌കൂളുകള്‍ അല്ലെങ്കില്‍ കിന്റര്‍ഗാര്‍ട്ടന്‍ ഗ്രേഡുകളുള്ള ചാര്‍ട്ടര്‍ സ്‌കൂള്‍ എന്നിവയെ വിലക്കുന്നു. മഞ്ഞ ചായങ്ങള്‍ നമ്പര്‍ 5, 6, നീല ചായങ്ങള്‍ നമ്പര്‍ 1, 2, പച്ച ഡൈ നമ്പര്‍ 3 എന്നിവയ്ക്കാണ് നിയന്ത്രണം.