ഹൈദരാബാദ്: ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത് നായികയെത്തുന്ന ചിത്രം എമർജൻസിയുടെ നിരോധനം പരിഗണിച്ച് തെലങ്കാന സർക്കാർ. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് സിനിമ നിരോധിക്കുന്നത് പരിഗണിക്കുമെന്ന് സിഖ് സമുദായത്തിന് ഉറപ്പ് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് നിയവിദഗ്ധരുമായുള്ള കൂടിക്കാഴ്ച പുരോഗമിക്കുകയാണെന്ന് സംസ്ഥാന സർക്കാറിന്റെ ഉപദേഷ്ടാവ് മുഹമ്മദ് അലി ഷാബിർ പറഞ്ഞു.

ഐ.പി.എസ് ഓഫീസർ തേജ്ദീപ് കൗർ മേനോന്റെ നേതൃത്വത്തിലുള്ള തെലങ്കാന സിഖ് സൊസൈറ്റി അംഗങ്ങൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഈ ആവശ്യം ഉന്നയിച്ചുവെന്നാണ് വിവരം. 18 അംഗ സംഘമാണ് പരാതി ഉന്നയിച്ചത്. സിഖ് സമുദായത്തെ സിനിമ ചിത്രീകരിക്കുന്ന രീതിയിൽ ആശങ്കയുണ്ടെന്നാണ് ഇവർ പറയുന്നത്. 

സിഖുകാരെ ഭീകരരും ദേശവിരുദ്ധരുമായാണ് ചിത്രീകരിക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു. അതിനാൽ സിനിമ നിരോധിക്കുന്നത് പരിഗണിക്കണമെന്ന ആവശ്യമാണ് മുഖ്യമന്ത്രിക്ക് മുമ്പാകെ ഇവർ ഉന്നയിച്ചത്.