പ്രശ്നങ്ങൾക്ക് ഇനിയെങ്കിലും പരിഹാരം വേണമെന്നും സുപർണ പറഞ്ഞു. “സിനിമയിൽ വനിതകൾ വലിയ പ്രയാസം നേരിടുന്നുണ്ട്. എനിക്കും മലയാള സിനിമയിൽനിന്നു ദുരനുഭവമുണ്ടായി. വർഷങ്ങൾക്കു മുൻപു നടന്ന സംഭവമായതിനാൽ ഇപ്പോൾ കൂടുതൽ വെളിപ്പെടുത്തലിനില്ല. പീഡനക്കേസിൽ പ്രതിയായ നടൻ മുകേഷ് എംഎൽഎ സ്‌ഥാനം രാജിവയ്ക്കണം.

ഹേമാ കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച് മമ്മുട്ടിയും, മോഹൻലാലും അഭിപ്രായം പറയണമെന്നും നടി പറഞ്ഞു. വൈശാലി, ഞാൻ ഗന്ധർവൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നായികയാണു സുപർണ