ന്യൂയോര്‍ക്ക്: തങ്ങളുടെ അനുമതിയില്ലാതെ ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ പ്രചാരണത്തിന് തങ്ങളുടെ സംഗീതം ഉപയോഗിച്ചതിന് പരാതിയുമായി അബ്ബ. അടുത്തിടെ നടന്ന ഒരു റാലിയില്‍ ദി വിന്നര്‍ ടേക്ക്‌സ് ഇറ്റ് ഓള്‍, ഡാന്‍സിങ് ക്വീന്‍ എന്നിവയുള്‍പ്പെടെയുള്ള അവരുടെ ഹിറ്റ് ഗാനങ്ങള്‍ അനധികൃതമായി ഉപയോഗിച്ച് ഫീച്ചര്‍ ചെയ്യുന്ന വീഡിയോകള്‍ കാമ്പെയ്ന്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് സ്വീഡിഷ് ഗ്രൂപ്പ് ആവശ്യപ്പെട്ടു.

ട്രംപിന്റെ പ്രചാരണത്തിന്റെ ഭാഗമായി തങ്ങളുടെ കാറ്റലോഗ് ഉപയോഗിച്ച് പ്രതിഷേധിച്ച ഫൂ ഫൈറ്റേഴ്സും സെലിന്‍ ഡിയോണും ഉള്‍പ്പെടെയുള്ള സംഗീത താരങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ പരാതിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.