അണ്ണാമലൈ എന്ന അധ്യാപകനെയാണ് സസ്പെൻഡ് ചെയ്തത്. സേലം ജില്ലയിലെ മേട്ടൂരിന് സമീപമുള്ള സർക്കാർ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ഫുട്ബാള്‍ ടൂർണമെന്‍റില്‍ കുട്ടികളുടെ മോശം പ്രകടനത്തില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നു. തുടർന്നാണ് ഇയാള്‍ കുട്ടികളെ തല്ലുകയും ചവിട്ടുകയും ചെയ്തത്. ആക്രമണത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ അധ്യാപകനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

ജഴ്‌സിയും ഫുട്‌ബാള്‍ ബൂട്ടും ധരിച്ച്‌ ഗ്രൗണ്ടില്‍ ഇരിക്കുകയായിരുന്ന വിദ്യാർഥികളെ അധ്യാപകൻ മർദിക്കുന്നത് വിഡിയോയില്‍ കാണാം. അധ്യാപകൻ അവരുടെ മുടി വലിക്കുന്നതും കാണാം. രോഷാകുലനായി സംസാരിക്കുന്നതും വിഡിയോയിലുണ്ട്.

വിദ്യാർത്ഥികള്‍ കരഞ്ഞ് നിലത്തിരിക്കുന്നുണ്ട്. പൂർവ വിദ്യാർഥിയാണ് വിഡിയോ പകർത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. സംഭവം പുറത്ത് അറിഞ്ഞതോടെ അധ്യാപകനും സ്ക്കൂളിനുമെതിരെ വ്യാപക പ്രതിഷേധം നടക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.