മലയാളത്തിന്റെ പ്രിയതാരം ആണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നിവിൻ ഇതിനോടകം നിരവധി സിനിമകളിൽ നായകനായി അഭിനയിച്ചു കഴിഞ്ഞു. ഒരുകാലത്ത് മികച്ച സിനിമകൾ സമ്മാനിച്ച നിവിന് പക്ഷേ സമീപകാലത്ത് വേണ്ടത്ര പ്രകടനങ്ങൾ നടത്താൻ സാധിച്ചിരുന്നില്ല. ഈ അവസരത്തിലാണ് ആരാധകർക്ക് ആവേശം പകർന്ന് കൊണ്ട് ഹബീബീ ഡ്രിപ്പ് എന്ന ആൽബം റിലീസ് ചെയ്തത്.
രണ്ട് ദിവസം മുൻപാണ് ഹബീബീ ഡ്രിപ്പ് റിലീസ് ചെയ്തത്. പഴയ നിവിനെ കാണാൻ സാധിച്ചുവെന്നും ഈ നിവിനെയാണ് ഞങ്ങൾക്ക് വേണ്ടതെന്നുമാണ് ആരാധകർ കമന്റുകളായി രേഖപ്പെടുത്തുന്നത്. ഇതിനോടകം 4.2 മില്യണിലധികം ആളുകളാണ് ആൽബം കണ്ടു കഴിഞ്ഞത്. സ്റ്റൈലിഷ് ലുക്കിൽ എത്തിയ നിവിന്റെ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
സ്റ്റൈലിഷ് ലുക്കിൽ, വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് നിവിൻ പോളി ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ഗൾഫിലാണ് ഗാനം ചിത്രീകരിച്ചത്. ഹബീബീ ഡ്രിപ്പിൻ്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷാഹിൻ റഹ്മാൻ, വരികൾ രചിച്ച് ആലപിച്ചത് ഡബ്സി എന്നിവരാണ്. റിബിൻ റിച്ചാർഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നത്.



