തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് ഫഹദ് ഫാസിൽ. ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം എന്ന ചിത്രത്തോടെ നടന്റെ താരമൂല്യം ഉയർന്നിട്ടുണ്ട്. പുഷ്പ2 ആണ് ആകാംക്ഷയോടെ കാത്തിരിക്കുന്ന    അടുത്ത ഫഹദ് ഫാസിൽ ചിത്രം. ആദ്യഭാഗത്തെ പോലെ പുഷ്പ 2 ലും വില്ലൻ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തിൽ ഫഹദിന്റെ കഥാപാത്രമായ  ഭന്‍വര്‍ സിങ് ഷെഖാവത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു.

പുഷ്പ 2 ന് വമ്പൻ പ്രതിഫലമാണ് ഫഹദ് വാങ്ങുന്നതെന്നാണ് വിവരം. ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോർട്ട് പ്രകാരം എട്ട് കോടിയാണ് നടന്റെ പ്രതിഫലം. കൂടാതെ ഷൂട്ടിങ്ങിനായി നിബന്ധനകളും നടൻ മുന്നോട്ട് വെച്ചിട്ടുണ്ട്. നാല് കോടിയായിരുന്നു  ആദ്യ ഭാഗത്തെ നടന്റെ പ്രതിഫലം

സാധാരണ ടോളിവുഡിൽ അഞ്ച് മുതൽ 10 കോടിയാണ് മുൻനിരതാരങ്ങൾക്ക് നൽകുന്നത്. ഇവിടെ ഫഹദിന്റെ ഒരു ദിവസത്തെ പ്രതിഫലം 12 ലക്ഷമാണ്. ഷൂട്ടിങ് ക്യാൻസൽ ചെയ്താലും ഫഹദിന് പ്രതിഫലം ലഭിക്കും. നടന്റെ നിബന്ധന നിര്‍മാതാക്കള്‍ അംഗീകരിച്ചിട്ടുണ്ട്.