ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ ന്യായീകരിക്കില്ലെന്നും തിരുത്തൽ വേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റിപ്പോർട്ടറിനോട്. കണക്കുകളോ വിശകലനങ്ങളോ കൊണ്ട് പരാജയത്തെ വിജയമാക്കി മറ്റാനാവില്ല. സർക്കാരിന് ജനങ്ങൾ പ്രതീക്ഷിക്കുന്ന മികവ് വേണമെന്നും അദ്ദേഹം പറഞ്ഞു. മാറ്റം വേണമെന്ന് ജനം പറയുന്നു. എല്ലാ കുറ്റവും സിപിഐഎമ്മിന് ആണെന്ന ചിന്ത സിപിഐക്ക് ഇല്ല. കൂട്ടായി തിരുത്തി മുന്നേറും. ഭരണവിരുദ്ധ വികാരത്തിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണ്. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധമാണ് പ്രശ്നങ്ങൾക്ക് കാരണം.
ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശത്തിലും ബിനോയ് വിശ്വം പരോക്ഷമായി വിമർശനം നടത്തി. മാർ കൂറിലോസ് സിപിഐയെ വിമർശിച്ചാൽ ഇങ്ങനെ പ്രതികരിക്കില്ല.



