ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെ മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച തള്ളി.

ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പ്രധാനമന്ത്രിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ആനന്ദ് എസ് ജോൻഡാലെയാണ് ഹർജി സമർപ്പിച്ചത്.

ഏപ്രിൽ ആറിന് ഉത്തർപ്രദേശിലെ പിൽഭിത്തിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദി ഹിന്ദു, സിഖ് ദേവതകളെ കുറിച്ച് പരാമർശം നടത്തിയെന്ന് ആനന്ദ് തൻ്റെ ഹർജിയിൽ പറഞ്ഞിരുന്നു.