രാജസ്ഥാനിലെ അജ്മീറിൽ ഒരു മസ്ജിദിനുള്ളിൽ മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേർ ഒരു പുരോഹിതനെ മർദിച്ചു കൊന്നതായി പോലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി മസ്ജിദിനുള്ളിൽ ആറ് കുട്ടികളുമായി ഉറങ്ങുകയായിരുന്ന മുഹമ്മദ് മാഹിറാണ് ആക്രമിക്കപ്പെട്ടത്.
മുഖംമൂടി ധരിച്ച മൂന്ന് പേർ പള്ളിയിൽ പ്രവേശിച്ച് കുട്ടികളെ ഭീഷണിപ്പെടുത്തുകയും പുറത്താക്കുകയും ചെയ്തു. തുടർന്ന് പുരോഹിതനെ വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ശേഷം ഇവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.



