തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി. പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റാ​യി​രു​ന്ന ദി​വ്യ എ​സ്.​അ​യ്യ​റെ വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ എം​ഡി​യാ​യി നി​യ​മി​ച്ചു. തു​റ​മു​ഖ ഉ​ദ്ഘാ​ട​നം ഈ ​മാ​സം 15ന് ​ന​ട​ക്കാ​നി​രി​ക്കേ​യാ​ണ് നി​യ​മ​നം.

തു​റ​മു​ഖ നി​ര്‍​മാ​ണം അ​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ ഐ​എ​എ​സ് ഓ​ഫീ​സ​ര്‍ അ​ദീ​ല അ​ബ്ദു​ള്ള​യെ​യാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​ന് തൊ​ട്ടു​മു​ന്‍​പ് സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ​ത്. അ​ദീ​ല​യ്ക്ക് നി​ര​വ​ധി വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള​തി​നാ​ലാ​ണ് മാ​റ്റ​മെ​ന്നാ​ണ് പൊ​തു​ഭ​ര​ണ വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം.

വി​ഴി​ഞ്ഞ​ത്തി​ന്‍റെ മാ​ത്രം ചു​മ​ത​ല ന​ല്‍​കി മ​റ്റ് അ​ധി​ക ചു​മ​ത​ല​ക​ളി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ദീ​ല ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യാ​ണ് വി​വ​രം. എ​ന്നാ​ല്‍ തു​റ​മു​ഖ​ത്തി​ന്‍റെ ചു​മ​ത​ല​യി​ല്‍​നി​ന്ന് അ​ദീ​ലയെ നീ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന് പു​റ​മേ ആ​ല​പ്പു​ഴ, കൊ​ല്ലം, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ര്‍​മാ​രെ​യും സ്ഥ​ലം മാ​റ്റി. ആ​ല​പ്പു​ഴ ക​ള​ക്ട​റാ​യി​രു​ന്ന ഹ​രി​ത വി.​കു​മാ​റി​നെ മൈ​നിം​ഗ് ആ​ന്‍റ് ജി​യോ​ള​ജി ഡ​യ​റ​ക്ട​റാ​ക്കി. ജോ​ണ്‍ വി.​സാ​മു​വ​ലാ​ണ് പു​തി​യ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍.

മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റാ​യി​രു​ന്ന പ്രേം​കു​മാ​ര്‍ പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​റാ​കും. വി.​ആ​ര്‍.​വി​നോ​ദാ​ണ് മ​ല​പ്പു​റ​ത്തെ പു​തി​യ ക​ള​ക്ട​ര്‍. കൊ​ല്ലം ക​ള​ക്ട​റാ​യി​രു​ന്ന അ​ഫ്‌​സാ​ന പ​ര്‍​വീ​ണി​നെ ഭ​ക്ഷ്യ സു​ര​ക്ഷ ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു. എ​ല്‍.​ദേ​വി​ദാ​സാ​ണ് കൊ​ല്ല​ത്തെ പു​തി​യ ക​ള​ക്ട​ര്‍. എ.​ഷി​ബു​വാ​ണ് പു​തി​യ പ​ത്ത​നം​തി​ട്ട ക​ള​ക്ട​ര്‍.

കോ​ഴി​ക്കോ​ട് ക​ള​ക്ട​റാ​യി സ്‌​നേ​ഹ​ജ് കു​മാ​റി​നേ​യും ക​ണ്ണൂ​ര്‍ ക​ള​ക്ട​റാ​യി അ​രു​ണ്‍ കെ.​വി​ജ​യ​നെ​യു​മാ​ണ് പു​തു​താ​യി നി​യ​മി​ച്ച​ത്.