തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത് ല​ത്തീ​ന്‍ സ​ഭ​യു​മാ​യി അ​നു​ന​യ​നീ​ക്ക​ത്തി​നൊ​രു​ങ്ങി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. വി​ഴി​ഞ്ഞം ഇ​ട​വ​ക​യു​മാ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ച​ര്‍​ച്ച ന​ട​ത്തി.

നാ​ടി​ന് ന​ന്മ വ​രു​ന്ന കാ​ര്യ​ങ്ങ​ള്‍ ന​ട​ക്ക​ണ​മെ​ന്ന് ത​ന്നെ​യാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് മ​ന്ത്രി​യു​മാ​യു​ള്ള ച​ര്‍​ച്ച​യ്ക്ക് പി​ന്നാ​ലെ വി​ഴി​ഞ്ഞം ഇ​ട​വ​ക വി​കാ​രി മോ​ണ്‍. നി​ക്കോ​ളാ​സ് പ​റ​ഞ്ഞു. എ​ന്നാ​ല്‍ പ​ദ്ധ​തി ഏ​റ്റ​വു​മ​ധി​കം ബാ​ധി​ക്കു​ന്ന​ത് ത​ങ്ങ​ളെ​യാ​ണ്. അ​തു​കൊ​ണ്ട് ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും പ​രി​ഗ​ണി​ക്ക​പ്പെ​ട​ണം.

ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ മ​ന്ത്രി വ​ള​രെ അ​നു​ഭാ​വ​പൂ​ര്‍​വ​മാ​യ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ക​കൂ​ടി വേ​ണം.

തു​റ​മു​ഖ ഉ​ദ്ഘാ​ട​ന​ത്തി​ന് ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്ക​ണോ എ​ന്ന കാ​ര്യം ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്നും​അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

വി​ഴി​ഞ്ഞം സ​മ​ര​കാ​ല​ത്ത് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന് ല​ത്തീ​ന്‍ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍.​യൂ​ജി​ന്‍ പെ​രേ​ര വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​നു​ള്ള ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​ന​യ​നീ​ക്ക​വു​മാ​യി വി​ഴി​ഞ്ഞം ഇ​ട​വ​ക​യെ സ​മീ​പി​ച്ച​ത്.