കണ്ണൂര്‍: സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കുമെതിരായ ഗൂഢാലോചന പുറത്തുവന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കണമെന്നും ഗോവിന്ദന് പറഞ്ഞു.
നിയമനക്കോഴയിൽ ആരോഗ്യമന്ത്രിക്കും മന്ത്രിയുടെ ഓഫീസിനും എതിരായി ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പകല്‍വെളിച്ചം പോലെ വ്യക്തമാണെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
അതേസമയം നിയമനക്കോഴ തട്ടിപ്പിനെക്കുറിച്ച് വിശദമായി പറയാനുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. കേസില്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്.
നിയമനം വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയത് തന്റെ ബന്ധുവാണെന്ന് ആരോപിച്ചവര്‍ ഇപ്പോള്‍ സംസാരിക്കട്ടെ. അന്വേഷണം പൂര്‍ത്തിയായശേഷം തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുമെന്നും മന്ത്രി പറഞ്ഞു.



