തൃശൂര്‍: പോലീസിന് നേരേ കത്തി വീശി ഗുണ്ടയുടെ ആക്രമണം. സംഭവത്തില്‍ വെങ്കിടങ്ങ് സ്വദേശി സിയാദിനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് പുത്തന്‍പീടികയിലെ ഷാപ്പിന് മുന്നിലാണ് സംഭവം. ഇയാള്‍ ബഹളം വയ്ക്കുന്നതായി നാട്ടുകാര്‍ വിവരമറിയിച്ചതോടെയാണ് പോലീസ് സംഘം ഇവിടെയെത്തിയത്.
ഇതോടെ ഇയാള്‍ പോലീസിന് നേരേ അസഭ്യവര്‍ഷം നടത്തി. പിന്നാലെ ഷാപ്പിലേക്ക് കയറിപ്പോയി അവിടെനിന്ന് കത്തി എടുത്തുകൊണ്ട് വന്ന ശേഷം പോലീസുകാര്‍ക്കുനേരേ വീശുകയായിരുന്നു.
പിന്നീട് രാത്രിയിൽ എത്തിയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പാവറട്ടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 32 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ സിയാദ്.



