ജയ്പുർ: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച രാജസ്ഥാനിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. 41 സ്ഥാനാർഥികളെ ഉൾപ്പെടുത്തി ആദ്യ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്.
ഇതിൽ ഏഴ് പേർ എംപിമാരാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
എംപിമാരായ ദിയാ കുമാരി (വിദ്യാധർ നഗർ), ഭാഗീരഥ് ചൗധരി (കിഷൻഗഡ്), കിരോഡി ലാൽ മീണ (സവായ് മധോപൂർ), ദേവ്ജി പട്ടേൽ (സഞ്ചോർ), നരേന്ദ്ര കുമാർ (മണ്ഡാവ), രാജ്യവർദ്ധൻ റാത്തോഡ് (ജോത്വാര) ബാബ ബാലക്നാഥ് (തിജാര) എന്നിവരെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്.
ഭരണത്തിലുള്ള കോണ്‍ഗ്രസിൽനിന്നും അധികാരം പിടിക്കാനാണ് ബിജെപി എംപിമാരെ തന്നെ കളത്തിലിറക്കിയിരിക്കുന്നത്.



