ക​ണ്ണൂ​ര്‍: ക​രു​വ​ന്നൂ​ര്‍ കേ​സി​ല​ട​ക്കം ഇ​ഡി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് സു​രേ​ഷ് ഗോ​പി​യു​ടെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ചാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം പി.​ജ​യ​രാ​ജ​ന്‍. ന​ട​ന്‍റെ നാ​ട്യം അ​നു​സ​രി​ച്ചാ​ണ് ഇ​പ്പോ​ള്‍ കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തെ​ന്ന് ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

ഇ​ഡി ഇ​നി ക​ണ്ണൂ​രി​ലേ​ക്ക് വ​രു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഇ​ങ്ങ​നെ​യൊ​ക്കെ പ​റ​യാ​ന്‍ ഇ​ഡി​ക്ക് മു​ക​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണോ സു​രേ​ഷ് ഗോ​പി​യെ​ന്നും ജ​യ​രാ​ജ​ന്‍ ചോ​ദി​ച്ചു. 

സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ വി​കാ​ര​മു​ണ്ടാ​ക്കി നേ​ട്ട​മു​ണ്ടാ​ക്കു​ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ട്യം. അ​ത് ഇ​ന്നാ​ട്ടി​ലെ ജ​നം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ത​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ന്‍ വ​രു​ന്ന​വ​ര്‍​ക്കും സ്വാ​ഗ​തം ഓ​തി​യി​ട്ടു​ള്ള സം​സ്‌​കാ​ര​മാ​ണ് സി​പി​എം നേ​താ​ക്ക​ന്‍​മാ​ര്‍​ക്കു​ള്ള​ത്.

ആ ​സം​സ്‌​കാ​രം ഇ​നി​യും തു​ട​രും. തൃ​ശൂ​ര്‍ എ​ടു​ക്കാ​ന്‍ പ​രി​ശ്ര​മി​ച്ചി​ട്ട് പ​രാ​ജ​യ​പ്പെ​ട്ട ആ​ളാ​ണ് ക​ണ്ണൂ​രി​ലേ​ക്ക് വ​രു​ന്ന​തെ​ന്നും ജ​യ​രാ​ജ​ന്‍ പ​രി​ഹ​സി​ച്ചു.