തൃ​ശൂ​ര്‍: പോ​ലീ​സി​ന് നേ​രേ ക​ത്തി വീ​ശി ഗു​ണ്ട​യു​ടെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ല്‍ വെ​ങ്കി​ട​ങ്ങ് സ്വ​ദേ​ശി സി​യാ​ദി​നെ അ​ന്തി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് പു​ത്ത​ന്‍​പീ​ടി​ക​യി​ലെ ഷാ​പ്പി​ന് മു​ന്നി​ലാ​ണ് സം​ഭ​വം. ഇ​യാ​ള്‍ ബ​ഹ​ളം വ​യ്ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് സം​ഘം ഇ​വി​ടെ​യെ​ത്തി​യ​ത്.

ഇ​തോ​ടെ ഇ​യാ​ള്‍ പോ​ലീ​സി​ന് നേ​രേ അ​സ​ഭ്യ​വ​ര്‍​ഷം ന​ട​ത്തി. പി​ന്നാ​ലെ ഷാ​പ്പി​ലേ​ക്ക് ക​യ​റി​പ്പോ​യി അ​വി​ടെ​നി​ന്ന് ക​ത്തി എ​ടു​ത്തു​കൊ​ണ്ട് വ​ന്ന ശേ​ഷം പോ​ലീ​സു​കാ​ര്‍​ക്കു​നേ​രേ വീ​ശു​ക​യാ​യി​രു​ന്നു. 

പി​ന്നീ​ട് രാ​ത്രി​യിൽ എ​ത്തി​യാ​ണ് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പാ​വ​റ​ട്ടി സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത 32 ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ സി​യാ​ദ്.