മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് വിദേശയാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ലോകകേരള സഭ മേഖലാ സമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനം. സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന ലോകകേരള സഭ സമ്മേളനമാണ് മാറ്റിവെയ്ക്കുന്നത്. ഈ മാസം 19, 20, 21 തിയ്യതികളിലാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്.
എന്നാല്‍, മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ വിദേശയാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇതോടെയാണ് പരിപാടി നീട്ടിവെയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ യാത്രഅനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനുകൂല തീരുമാനം ഉണ്ടായില്ല. കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചശേഷം പുതിയ തിയതി പ്രഖ്യാപിക്കും.



