തട്ടവും പര്‍ദ്ദയുമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരികളാണെന്ന സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവനക്കെതിരെ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ വി പി സുഹ്‌റ തട്ടമൂരി പ്രതിഷേധിച്ചു.

നല്ലളം സ്‌കൂളില്‍ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പരിപാടിയിലായിരുന്നു പ്രതിഷേധം. പരിപാടിയില്‍ അതിത്ഥിയായി എത്തിയാണ് വി പി സുഹറ. ഇവര്‍ തട്ടം ഊരി പ്രതിഷേധിച്ചതില്‍ അക്രമാസക്തനായി പിടിഎ പ്രസിഡന്റ് വി പി സുഹ്റയെ അസഭ്യം പറഞ്ഞതായും പരാതി ഉയരുന്നുണ്ട്. സംഭവത്തില്‍ വി പി സുഹ്റ നല്ലളം പൊലീസില്‍ പരാതി നല്‍കി.

ഉമര്‍ ഫൈസി മുക്കത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെയാണ് താന്‍ പ്രതിഷേധിച്ചതെന്ന് വി പി സുഹ്റ പറഞ്ഞു. തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികള്‍ എന്നാണ് ഉമ്മര്‍ ഫൈസി വിശേഷിപ്പിച്ചത്. അതിനിടയാണ് പിടിഎ പ്രസിഡണ്ട് തനിക്കെതിരെ അധിക്ഷേപവുമായി രംഗത്തെത്തിയതെന്നും വി പി സുഹ്റ പറയുന്നു.