കൊളംബസ് (ഒഹായോ): കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാള്‍ ശനി, ഞായർ ദിവസങ്ങളില്‍ നടക്കും.
സെപ്റ്റംബര്‍ 23ന് വൈകുന്നേരം അഞ്ചിന് തിരുനാളിന് തുടക്കം കുറിച്ച് സെന്റ് മേരീസ് മിഷന് പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. നിബി കണ്ണായി കൊടിയേറ്റു കർമം നിര്‍വഹിച്ചു. പ്രദക്ഷിണത്തിനു ശേഷം ലദീഞ്ഞ്, ആഘോഷപൂർവമായ കുര്‍ബാനയും നടന്നു.
കുര്‍ബാനയ്ക്കു ശേഷം പാരിഷ് ഹാളില്‍ മിഷന് അംഗങ്ങളുടെ കലാസാംസ്കാരിക പരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരുന്നു.



