ന്യൂയോർക്ക്: യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യവുമായി ഗ്ലോബൽ സൗത്ത് വികസ്വര രാഷ്ട്രങ്ങൾ. ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃകയാണെന്ന് വിവിധ രാജ്യങ്ങൾ പ്രശംസിച്ചു. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ നാളെ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും.
ന്യൂയോർക്കിലെ യുഎൻ പൊതുസഭയിലാണ് ഇന്ത്യക്ക് പിന്തുണയുമായി ഗ്ലോബൽ സൗത്ത് വികസ്വര രാജ്യങ്ങൾ രംഗത്ത് വന്നത്. ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃകയാണെന്നും യുഎൻ സുരക്ഷ സമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്നും രാജ്യങ്ങൾ അഭിപ്രായപ്പെട്ടു. ഡൊമിനിക്ക, സെയിന്റ് ലൂഷ്യ, ഗയാന, മാൽഡീവ്സ്, സമോവ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയെ പ്രശംസിച്ചത്.



