കോഴിക്കോട്: കോഴിക്കോട് നിപ ഭീതി ഒഴിയുന്ന സാഹചര്യത്തില്‍ കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ 
സ്‌കൂളുകള്‍ ഇന്ന് തുറക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. കണ്ടെയിന്‍മെന്റ് പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇന്നലെ കോഴിക്കോട് ജില്ലയില്‍ പരിശോധിച്ച സാമ്പിളുകള്‍ നെഗറ്റീവാണെന്ന് കലക്ടര്‍ അറിയിച്ചു. ഇന്നലെ നിരീക്ഷണത്തിലുള്ളവര്‍ 915. ഹൈ റിസ്‌ക് കാറ്റഗറിയില്‍ ആരുമില്ലെന്നും കലക്ടര്‍ പറഞ്ഞു.