ടെക്സസ്: ഇർവിംഗ് ഡിഎഫ്ഡബ്ല്യു ഇന്ത്യൻ ലയേൺസ് ക്ലബ് 2023 -24 വർഷത്തേക്കുള്ള ഭാരവഹികളായി ഡോ. അൻജു ബിജിലി (പ്രസിഡന്റ്), രാജു കാറ്റാഡി, എ.വി. തോമസ് (വൈസ് പ്രസിഡന്റുമാർ), ജോജ പോൾ (സെക്രട്ടറി), മാത്യു ഇട്ടൂപ്പ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ഇന്ത്യൻ അമേരിക്കൻ ദേശീയ ഗാനങ്ങൾക്കു ശേഷം ലയൺ മാത്യു ജിൽസൺ സ്വാഗതപ്രസംഗം ആശംസിച്ചു. ഡിസ്ട്രിക്ട് ഗവർണർ ലയൺ ഫ്രഡ് കോൺഗർ, ഗവർണർ ഇലക്ട് പ്രകാശ് ഗൗതം എന്നിവർ മുഖ്യ അതിഥികളായിരുന്നു.
തുടർന്ന് ഭാരവാഹികൾക്ക് ഗവർണർ ലയൺ ഫ്രഡ് കോൺഗർ സത്യവാചകം ചൊല്ലിക്കൊടുത്തു. ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അഞ്ച് ക്ലിനിക്കുകൾ ഡാളസ് ഫോർട്ട്ഫർത്തിൽ ആരംഭിച്ചിട്ടുണ്ട്.
ലെവിസ് വില്ലെ, പ്ലാനോ, ഡാളസ്, ആർലിംഗ്ടൺ, മിസോറി സിറ്റി എന്നിവടങ്ങളിലാണ് ഇന്ത്യൻ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ക്ലിനിക്കുകൾ ആരംഭിച്ചിരിക്കുന്നത്.
വളരെ ചിലവുകുറഞ്ഞ നിരക്കിലും ഇൻഷുറൻസ് ഇല്ലാത്തവർക്കുമായാണ് ഈ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. ഏകദേശം രണ്ടുലക്ഷത്തിലധകം രോഗികൾ ഈ ക്ലിനിക്കിൽ ചികിത്സ തേടുകയുണ്ടായിട്ടുണ്ട്.
ഇതിന്റെ മെഡിക്കൽ ഡയറക്ടർ ആയി ഡോ. ജോൺ ജോസഫ് പ്രവർത്തിക്കുന്നു. ഗവർണർ ഇലക്ട് പ്രകാശ് ഗൗതത്തിന്റെ നേതൃത്വത്തിൽ വിവിധ തലങ്ങളിൽ ലയൺസ് ക്ലബിന്റെ സേവനം അനുഷ്ഠിച്ചവർക്ക് അവാർഡുകൾ നൽകുകയുണ്ടായി.
റെജി ജോസഫിന്റെ നന്ദി പ്രകാശനത്തോടെ പ്രോഗ്രാം അവസാനിച്ചു.



