വി​സ്കോ​സി​ൻ: അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ കാ​ത്ത​ലി​ക് റീ​ജി​യ​ൻ വൊ​ക്കേ​ഷ​ൻ ക​മ്മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ന​ട​ത്ത​പ്പെ​ടു​ന്ന വൊ​ക്കേ​ഷ​ൻ ഡി​സേ​ൺ​മെ​ന്‍റ് പ്രോ​ഗ്രാം കോ​ട്ട​യം അ​തി​രു​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ.​ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്നാ​നാ​യ റീ​ജി​യ​ൺ വൊ​ക്കേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​ബി​ബി ത​റ​യി​ൽ എ​ല്ലാ​വ​രെ​യും പ്ര​ത്യേ​ക​മാ​യി സ്വാ​ഗ​തം ചെ​യ്ത് പ്രോ​ഗ്രാ​മി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളെ​കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. വി​കാ​രി ജ​ന​റ​ൽ മോ​ൺ.​തോ​മ​സ് മു​ള​വ​നാ​ൽ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി.

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി വി​സ്കോ​സി​നി​ലെ ബെ​നെ​ഡി​ക്റ്റ​ൻ ആ​ശ്ര​മ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പ്രോ​ഗ്രാ​മി​ൽ ക്നാ​നാ​യ റീ​ജി​യ​ണി​ലെ വി​വി​ധ ഇ​ട​വ​ക​യി​ൽ​നി​ന്നും മി​ഷ​നി​ൽ നി​ന്നും കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു.

വൊ​ക്കേ​ഷ​ൻ ക​മ്മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ത​ച്ചാ​റ, ബ്ര​ദ​ർ.​മോ​സ്സ​സ്, സി​സ്റ്റേ​ഴ്സ് തു​ട​ങ്ങി​യ​വ​ർ പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു.

ഞാ​യ​റാ​ഴ്ച ചി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ബ്ര​ദ​ർ. മോ​സ​സ് പു​തു​പ​ള്ളി​മ്യാ​ലി​ന്‍റെ കാ​റോ​യ പ​ട്ട​ത്തോ​ടെ പ്രോ​ഗ്രാം സ​മാ​പി​ക്കും.

വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വി​വി​ധ പ​രി​പാ​ടി​ക​ൾ കോ​ർ​ത്തി​ണ​ക്കി​യാ​ണ് സം​ഘാ​ട​ക​ർ വൊ​ക്കേ​ഷ​ൻ ഡി​സേ​ൺ​മെന്‍റ് പ്രോ​ഗ്രാം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.