കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് പേരിൽ നിന്നായി 1.6 കോടി രൂപയുടെ സ്വർണം പിടികൂടി. ഡിആർഐ ആണ് സ്വർണം പിടികൂടിയത്. അഴിയൂർ കുഞ്ഞിപ്പറമ്പത്ത് ഫൈസൽ, നരിക്കുനിയിലെ ഉനൈസ് ഹസ്സൻ, കാസർകോട് എരിയാട് അബ്ദുൽ അസീസ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

സ്വർണം ഇവരുടെ ശരീരത്തിൽ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. സംശയം തോന്നിയ ഡിആർഐ സംഘം ഇവരുടെ ശരീര പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. സ്വർണവും പ്രതികളെയും കസ്റ്റംസിന് കൈമാറിയിട്ടുണ്ട്.