ലഖ്നൗ: പാകിസ്താനിലെ സാഹചര്യം ദയനീയമാണെന്നും പാക് അധീന കശ്മീരിലെ ജനങ്ങൾ ദരിദ്ര പാകിസ്താൻ വിടാൻ ആഗ്രഹിക്കുന്നു എന്നും യോഗി ആദിത്യനാഥ്. പധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ 80 കോടിയിലധികം ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകുമ്പോൾ അയൽരാജ്യത്തെ ജനങ്ങൾ രണ്ടുനേരം ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുകയാണ്.
പാകിസ്താൻ അതിന്റെ തെറ്റുകളുടെ ശിക്ഷയാണ് അനുഭവിക്കുകയാണ്. പാകിസ്താൻ പട്ടിണിയിലാണെന്നും യോഗി പറഞ്ഞു. ഇന്ത്യ ഒരു പുതിയ യാത്ര ആരംഭിക്കുകയാണ്. ബ്രിട്ടനെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും ജി-20 രാജ്യങ്ങളുടെ ഗ്രൂപ്പിൽ ഇന്ത്യ ഇന്ന് മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്റെ ധാരണ മാറ്റുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാര്യക്ഷമമായ നേതൃത്വത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രശംസിച്ചു. പാകിസ്താനിലെ പ്രധാനമന്ത്രിയുടെ ഒമ്പത് വർഷം ഇന്ത്യൻ ചരിത്രത്തിലെ അതുല്യമായ ഏടാണ്. കശ്മീരിലെ ആർട്ടിക്കിൾ 370 നിർത്തലാക്കുന്നതിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ കഴിയില്ല. പക്ഷേ പ്രധാനമന്ത്രി അത് യാഥാർത്ഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ലോകം ഇപ്പോൾ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമ്പത് വർഷം മുമ്പ് അതിർത്തിയിൽ നുഴഞ്ഞുകയറ്റം ഉണ്ടായിരുന്നു ഇന്നതില്ല. അതിന് ആര് തുനിഞ്ഞാലും അവന്റെ കോട്ടയ്ക്കുള്ളിൽ വ്യോമാക്രമണങ്ങളും സർജിക്കൽ സ്ട്രൈക്കുകളും നടത്താനുള്ള ധൈര്യം ഇന്ന് ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് വർഷം മുമ്പ് രാജ്യത്ത് 115-ൽ അധികം ജില്ലകളിൽ വ്യാപിച്ചുകിടന്ന ഭീകരവാദവും മാവോയിസവും നക്സലിസവും ഇന്ന് 3-4 ജില്ലകളായി ചുരുങ്ങി. ഇന്ത്യൻ മണ്ണിൽ രാമരാജ്യത്തിന് അടിത്തറ പാകിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.



