ഫ്ലോറിഡ: അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയണിലെ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന രണ്ടാമത്തെ യുവജന കോൺഫ്രൺസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഫ്ലോറിഡയിൽ നടത്തപ്പെടുന്ന യുവജന കോൺഫ്രൺസ് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ വികാരി ജനറൽ മോൺ.തോമസ് മുളവനാൽ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് ഇടയനോടൊപ്പം എന്ന പരിപാടിയിൽ യുവജനങ്ങളുമായുള്ള അഭിവദ്ധ്യ പിതാവിന്റെ അഭിമുഖം നടത്തപ്പെടും.
ഓരോ ദിവസവും പ്രഗത്ഭരായവരുടെ വിജ്ഞാന പ്രദമായ ക്ലാസുകളും നിരവധി പരിപാടികളും നടക്കും.
റ്റാമ്പ ഫൊറോന വികാരി ഫാ.ജോസ് ആദോപ്പളളിൽ, അസി. വികാരി ജോബി പുച്ചൂക്കണ്ടത്തിൽ, യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ.ബിൻസ് ചേത്തലിൽ, അസി.ഡയറക്ടർ ഫാ.ജോസഫ് തയ്യാറ, ജെഫ്രി ചെറുതാന്നിയിൽ,
ക്രിസ് കട്ടപ്പുറം, ജെർമി ജോർജ്, ജെവിസ് വെട്ടുപാറപുറത്ത്, റോബിൻ ഒഴുങ്ങാലിൽ, അലിഷ മണലേൽ, എബി വെള്ളരിമറ്റത്തിൽ, ഇഷ വില്ലൂത്തറ, അലിന തറയിൽ, അഞ്ചലിൻ താന്നിച്ചുവട്ടിൽ,
ആരതി കാരക്കാട്ട്, ഫിയോണ പഴുക്കായിൽ, ഷാരോൺ പണയപറമ്പിൽ തുടങ്ങിയ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകും.
അമേരിക്കയുടെ വിവിധ ഇടവകയിൽ നിന്നും മിഷനിൽ നിന്നും എത്തുന്ന യുവജനങ്ങൾക്ക് പരിപാടി വേറിട്ടൊരു അനുഭവമായി മാറും എന്ന് സംഘാടകർ പറഞ്ഞു.



