കൊ​ച്ചി: എ​ഐ കാ​മ​റ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി​യ​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. കാ​മ​റ​യു​ടെ പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ടു​ത്തു​ന്ന ഒ​രു ഉ​ത്ത​ര​വും കോ​ട​തി​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് വ​ന്നി​ട്ടി​ല്ല.​ പ്ര​തി​പ​ക്ഷ അ​ഭി​ഭാ​ഷ​ക​രു​ടെ വാ​ദം മാ​ത്ര​മാ​ണ് കോ​ട​തി കേ​ട്ട​തെ​ന്നും ഗ​താ​ഗ​ത​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഏ​തെ​ങ്കി​ലും ഒ​രു ആ​രോ​പ​ണം കോ​ട​തി​ക്ക് വി​ശ്വ​സ​നീ​യ​മാ​യി തോ​ന്നി​യി​രു​ന്നെ​ങ്കി​ല്‍ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ പ​ദ്ധ​തി നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ക്കു​മാ​യി​രു​ന്നു. ‌‌​പ​ദ്ധ​തി​യി​ല്‍ ക്ര​മ​ക്കേ​ട് ഉ​ണ്ടെ​ന്നോ, അ​ഴി​മ​തി​യു​ണ്ടെ​ന്നോ ഹൈ​ക്കോ​ട​തി​ക്ക് ബോ​ധ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ല്‍ പ​ദ്ധ​തി നി​ര്‍​ത്തി​വയ്ക്കാ​ന്‍ ഉ​ത്ത​ര​വി​ടു​മാ​യി​രു​ന്നു.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​ല്‍ യാ​തൊ​രു ക​ഴ​മ്പു​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് പ​ദ്ധ​തി നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ടാ​തി​രു​ന്ന​തെ​ന്നും ആന്‍റണി രാ​ജു പ​റ​ഞ്ഞു.