കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് മികച്ച വിജയം. തുടര്‍ച്ചയായ 24-ാം തവണയും യൂണിയന് എസ്എഫ്ഐ പിടിച്ചു.
തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ചെയര്‍പേഴ്സണായി ടി.പി. അഖില തെരഞ്ഞെടുക്കപ്പെട്ടു. ടി. പ്രതിക് ആണ് ജനറല്‍ സെക്രട്ടറി.



