പു​തു​ച്ചേ​രി: ഓ​ട്ടോ​യും ബ​സും കൂ​ട്ടി​യി​ടി​ച്ച് എ​ട്ടു പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ഡ്രെെ​വ​ര്‍​ക്കും പ​രി​ക്ക്. രാ​വി​ലെ 7.45ന് ​പു​തു​ച്ചേ​രി​യി​ലാ​ണ് സം​ഭ​വം. കു​ട്ടി​ക​ളു​മാ​യി സ്‌​കൂ​ളി​ലേ​ക്ക് പോ​യ ഓ​ട്ടോ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ ര​ണ്ട് കു​ട്ടി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​രാ​ക്കി.

സം​ഭ​വ​ത്തി​ന്‍റെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ഓ​ട്ടോ ബ​സി​ലി​ടി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഒ​ന്നു​മു​ത​ല്‍ അ​ഞ്ചു​വ​രെ ക്ലാ​സി​ലു​ള്ള കു​ട്ടി​ക​ളാ​ണ് ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

വി​ഘ്‌​നേ​ഷ്(22)​എ​ന്ന​യാ​ളാ​ണ് ഓ​ട്ടോ ഓ​ടി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ ന​ട​ത്തു​ക​യാ​ണെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.