തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്നു. പ്ര​തി​ദി​ന പ​നി​ ബാ​ധി​ത​രു​ടെ എ​ണ്ണം 13,000 ത്തി​ലേ​ക്ക്. തി​ങ്ക​ളാ​ഴ്ച പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണം 12,984 ആ​യി​രു​ന്നു.

മ​ല​പ്പു​റ​ത്ത് 2,171 പേ​ര്‍​ക്കാ​ണ് പ​നി. സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി​യ്ക്കെ​തി​രേ അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. 110 പേ​ര്‍​ക്കാ​ണ് ഡെ​ങ്കി​പ്പ​നി. ഇ​തി​ല്‍ 43 എ​ണ്ണം എ​റ​ണാ​കു​ള​ത്താ​ണ്. എ​ട്ടു​പേ​ര്‍​ക്ക് എ​ലി​പ്പ​നി​യും മൂ​ന്നു​പേ​ര്‍​ക്ക് മ​ലേ​റി​യ​യും പി​ടി​പ്പെ​ട്ടി​ട്ടു​ണ്ട്.

കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​ല​ല്ല മ​ര​ണം ഒ​ഴി​വാ​ക്കാ​നാ​ണ് പ​രി​ശ്ര​മി​ക്കു​ന്ന​തെന്ന് ആ​രോ​ഗ്യമ​ന്ത്രി.​ എ​ല്ലാ ജി​ല്ല​ക​ളും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. പ​രി​ശോ​ധ​ന​ക​ള്‍ വ​ര്‍​ധി​പ്പി​ക്കും.

മ​ര​ണം പ​ര​മാ​വ​ധി കു​റ​യ്ക്കാ​നാ​യി വി​വി​ധ വ​കു​പ്പു​ക​ള്‍ ഏ​കോ​പി​പ്പി​ച്ച് ശ​ക്ത​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും. മ​രു​ന്നു​ക​ളും ടെ​സ്റ്റ് കി​റ്റു​ക​ളും സു​ര​ക്ഷാ സാ​മ​ഗ്രി​ക​ളും ഉ​റ​പ്പ് വ​രു​ത്തും. ഫീ​ല്‍​ഡ് ത​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കും. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​ന്‍ മോ​ണി​റ്റ​റിം​ഗ് സെ​ല്‍ സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കും. ഐ​എം​എ​യു​മാ​യും ഐ​എ​പി​യു​മാ​യും ച​ര്‍​ച്ച ന​ട​ത്തും.

വ​രും ആ​ഴ്ച​ക​ളി​ല്‍ വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ള്‍ തോ​റും ഡ്രൈ ​ഡേ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്ക​ണം. വെ​ള്ളി​യാ​ഴ്ച സ്‌​കൂ​ളു​ക​ള്‍, ശ​നി​യാ​ഴ്ച ഓ​ഫീ​സു​ക​ള്‍, ഞാ​യ​റാ​ഴ്ച വീ​ടു​ക​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ഡ്രൈ ​ഡേ ആ​ച​രി​ക്കേ​ണ്ട​ത്.

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​സ്‌​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണം. ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും രോ​ഗം പ​ക​രാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ആ​ശു​പ​ത്രി​ക​ളി​ല്‍ കൊ​തു​കു​വ​ല ഉ​പ​യോ​ഗി​ക്ക​ണം. ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും എ​ലി​പ്പ​നി പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള ഡോ​ക്സി​സൈ​ക്ലി​ന്‍ ഗു​ളി​ക​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ഡോ​ക്സി കോ​ര്‍​ണ​റു​ക​ള്‍ സ്ഥാ​പി​ക്ക​ണം. ക്രി​ട്ടിക്ക​ല്‍ കെ​യ​ര്‍ മാ​നേ​ജ്മെ​ന്‍റ് സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണം.

ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണം. വാ​ര്‍​ഡ്ത​ല സാ​നിറ്റേ​ഷ​ന്‍ ക​മ്മി​റ്റി ശ​ക്ത​മാ​ക്കാ​നും മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

എ​ലി​പ്പ​നി പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. മ​ണ്ണ്, ചെ​ളി, മ​ലി​ന​ജ​ലം എ​ന്നി​വ​യു​മാ​യി ഇ​ട​പെ​ടു​ന്ന​വ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ഡോ​ക്സി​സൈ​ക്ലി​ന്‍ ക​ഴി​ക്കേ​ണ്ട​താ​ണ്. പ്ര​തി​രോ​ധ മ​രു​ന്ന് ക​ഴി​ക്കാ​ത്ത​വ​രാ​ണ് എ​ല​പ്പ​നി​മൂ​ലം മ​രി​ച്ച​തെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

വീ​ടും പ​രി​സ​ര​വും ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ശു​ചി​യാ​ക്ക​ണം. കൊ​തു​കി​ന്‍റെ സാ​ന്ദ്ര​ത കു​റ​യ്ക്കാ​നും ഡെ​ങ്കി​പ്പ​നി​യു​ള്‍​പ്പെ​ടെ​യു​ള്ള മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളെ കു​റ​യ്ക്കാ​ന്‍ ഇ​തു​വ​ഴി ക​ഴി​യു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.