തി​രു​വ​ന​ന്ത​പു​രം: പൊ​ൻ​മു​ടി​യി​ലേ​ക്ക് വ​ലി‌​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി. തി​രു​വ​ന​ന്ത​പു​രം പൊ​ന്മു​ടി സം​സ്ഥാ​ന​പാ​ത​യി​ല്‍ ക​ല്ലാ​ര്‍ ഗോ​ള്‍​ഡ​ന്‍ വാ​ലി ക​ഴി​ഞ്ഞ് വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

തു​ട​ര്‍​ച്ച​യാ​യി മ​ഴ​പെ​യ്യു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ലും മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി പൊ​ന്മു​ടി​യും ഇ​ത​ര പ്ര​ദേ​ശ​ങ്ങ​ളും ഒ​റ്റ​പ്പെ​ടു​വാ​ന്‍ സാ​ധ്യ​ത ഉ​ള്ള​തി​നാ​ലു​മാ​ണ് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​നി ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ ഗോ​ള്‍​ഡ​ന്‍ വാ​ലി​യി​ല്‍ നി​ന്നും പൊ​ന്മു​ടി​യി​ലേ​യ്ക്ക് വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി വി​ടില്ലെന്ന് തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.