ആലപ്പുഴ: അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താനെന്ന് പി.പി. ചിത്തരഞ്ജൻ എംഎൽഎ. അച്ചടക്ക നടപടിയെക്കുറിച്ച് പാർട്ടി സെക്രട്ടറി വിശദികരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
വിഭാഗീയ പ്രവർത്തനങ്ങളിൽ കുറ്റക്കാരൻ എന്ന് കണ്ടെത്തി ചിത്തരഞ്ജനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ മുതൽ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കടുത്ത നടപടിയുണ്ടായത്.
പി.പി. ചിത്തരഞ്ജൻ എംഎൽഎയെ ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയും മൂന്ന് ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ടും ജില്ലയിലെ സിപിഎമ്മിൽ കൂട്ടനടപടിയെടുത്തിരുന്നു.
ചിത്തരഞ്ജനെ കൂടാതെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സത്യപാലനെയും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ എ. ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.



