ചെ​ന്നൈ: കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ യു​വാ​വി​നെ പ​ട്ടാ​പ്പ​ക​ല്‍ വെ​ട്ടി​ക്കൊ​ന്നു. അ​റി​വ​ഴ​ക​ന്‍ ( വി​നീ​ത്-29) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച പ​ക​ല്‍ കാ​രെെ​ക്കു​ടി ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

മ​ധു​ര സ്വ​ദേ​ശി​യാ​യ വി​നീ​തി​നെ അ​ഞ്ചം​ഗ സം​ഘം വ​ടി​വാ​ളു​മാ​യി എ​ത്തി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​കം അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ വി​നീ​തി​ന് അ​ടു​ത്തി​ടെ ജാ​മ്യം കി​ട്ടി​യി​രു​ന്നു.

ജാ​മ്യ വ്യ​വ​സ്ഥ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ശി​വ​ഗം​ഗ​യി​ലെ കാ​രൈ​ക്കു​ടി സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ഒ​പ്പി​ടു​ന്ന​തി​ന് വേ​ണ്ടി ശ​നി​യാ​ഴ്ച രാ​ത്രി ഇ​യാ​ള്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം കാ​രൈ​ക്കു​ടി​യി​ലെ​ത്തി. രാ​വി​ലെ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കാ​നാ​യി ലോ​ഡ്ജി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ കൊ​ല​യാ​ളി​ക​ള്‍ ഇ​യാ​ളെ വ​ള​യു​ക​യാ​യി​രു​ന്നു.

വി​നീ​ത് ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സം​ഘം പി​ന്നാ​ലെ​യെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് വി​നി​തി​നെ റോ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ച് അ​ഞ്ച് അ​ക്ര​മി​ക​ളും വാ​ഹ​ന​ത്തി​ല്‍ ര​ക്ഷ​പ്പെ​ട്ടു. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യും കു​റ്റ​ക്കാ​ര്‍ ഉ​ട​ന്‍ വ​ല​യി​ലാ​കു​മെ​ന്നും കാ​രെെ​ക്കു​ടി പോ​ലീ​സ് പ​റ​ഞ്ഞു.