ന്യൂ​ഡ​ല്‍​ഹി: ക​ലാ​പം തു​ട​രു​ന്ന മ​ണി​പ്പു​രി​ല്‍ ത​ത്ക്കാ​ലം രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​ല്ല. മു​ഖ്യ​മ​ന്ത്രി എ​ന്‍.​ബി​രേ​ന്‍ സിം​ഗ് തു​ട​രും.

പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ദ്ദ​യും വി​ഷ​യം ച​ര്‍​ച്ച ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലേ​ക്ക് എ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

നേ​ര​ത്തെ, മ​ണി​പ്പു​ര്‍ ക​ലാ​പ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ല്‍ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യം മ​ണി​പ്പു​ര്‍ സ​ര്‍​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടു. സ്പീ​ക്ക​ര്‍ ടി.​ സ​ത്യ​ബ്ര​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട്ടം​ഗ സം​ഘം പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​ന്‍ ഡ​ല്‍​ഹി​യി​ലെ​ത്തി​യി​രു​ന്നു.

ക​ലാ​പം നി​യ​ന്ത്രി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രും കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​ര്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ലെ​യും ആ​വ​ശ്യ​പ്പെ​ട്ടു.

മേ​യ് മൂ​ന്നി​ന് തു​ട​ങ്ങി​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​തു​വ​രെ നൂ​റി​ലേ​റെ പേ​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക റി​പ്പോ​ര്‍​ട്ടു​ക​ള്‍. കു​ക്കി, മെ​യ്തി വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ല്‍ എ​ന്ന​തി​ല്‍ നി​ന്ന് മാ​റി ബി​ജെ​പി കേ​ന്ദ്ര സം​സ്ഥാ​ന മ​ന്ത്രി​മാ​രു​ടെ​യും നേ​താ​ക്ക​ളു​ടെ​യും വ​സ​തി​ക​ള്‍​ക്ക് നേ​രെ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​തോ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യിലാ​ണ്.

സാ​യു​ധ ഗ്രൂ​പ്പു​ക​ള്‍ അ​ക്ര​മം നി​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ വ​ന്‍ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​വു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ എ​വി​ടെ​യും സം​ഘ​ര്‍​ഷം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന വി​വ​രം.