സുഹൃത്താകാൻ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ രാംഗഢ് ടൗണിലെ സൗദാഗർ മുഹല്ല സ്വദേശിയായ അർജു മൻസൂരി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 31 ന് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി കത്തി കാണിച്ച്, ഇനി മുതൽ നി എൻ്റെ സുഹൃത്താകണമെന്നും, താൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി.
ഇതേത്തുടർന്ന്, അയൽവാസികളും കുടുംബാംഗങ്ങളും രാംഗഡ് പോലീസ് സ്റ്റേഷനിലെത്തി യുവാവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന്, യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അർജു മൻസൂരിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ഡൽഹിയിൽ നടന്ന ക്രൂരമായ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം , പ്രായപൂർത്തിയാകാത്ത കാമുകിയെ 20 തവണ കുത്തുകയും, തല കല്ലുകൊണ്ട് തകർക്കുകയും ചെയ്ത കേസിൽ പ്രതിയായ സാഹിൽ യുപിയിൽ നിന്നാണ് പോലീസ് പിടിയിലായത്. ഇവരുടെ ബന്ധം അവസാനിപ്പിക്കാനുള്ള പെൺകുട്ടിയുടെ തീരുമാനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്.
സാഹിലിനെപ്പോലെ പ്രതിയായ അർജു മൻസൂരിയും മറ്റൊരു സമുദായക്കാരനായതിനാൽ ജാർഖണ്ഡ് പ്രദേശത്ത് സംഭവം സംഘർഷാവസ്ഥ സൃഷ്ടിച്ചു.



