എംജി സർവകലാശാലയിൽ താൽക്കാലിക വൈസ് ചാൻസലർ ആയി നിയമിക്കുന്നതിനു മുൻ വിസിയെ ഉൾപ്പെട്ട ടുത്തി സർക്കാർ നൽകിയ 3 അംഗ പാനൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളി. മലയാള സർവകലാശാലാ വിസി യുടെ ചുമതല നൽകാൻ ഒരു പ്രഫസറുടെ മാത്രം പേരു നൽകിയതും അദ്ദേഹം തള്ളി.

രണ്ടു സർവകലാശാലകളിലും ഇപ്പോൾ സർവീസിലുള്ള 3 സീനി യർ പ്രഫസർമാർ വീതം ഉൾപ്പെടു ന്ന പാനലുകൾ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെടും എന്നാണ് അറിയുന്നത്.
കഴിഞ്ഞ ശനിയാഴ്ച മുതൽ എംജിയിലും മലയാള സർവകലാ ശാലയിലും വിസി ഇല്ല. വിസി സ്ഥാനത്തു പകരക്കാരൻ പോലും ഇല്ലാത്തത് ആദ്യമാണ്.

എംജിയിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഒപ്പിടാൻ ആളില്ലാത്തിനാൽ വിദ്യാർഥികൾ വലയുന്നുണ്ട്.
കഴിഞ്ഞ മാസം വിരമിച്ച ജീവനക്കാരുടെ തസ്തികകളിലേക്കുള്ള ഉദ്യോഗക്കയറ്റവും ഇതോടെ നിലച്ചു. മുൻ വിസി ഡോ.സാബു തോമസിന് എംജിയിൽ പുനർനിയമനം നൽക നമെന്ന സർക്കാരിന്റെ ശുപാർശ ഗവർണർ തള്ളിയിരുന്നു. പകരം അദ്ദേഹം സർക്കാരിനോട് പാനൽ ആവശ്യപ്പെട്ടു. വിരമിച്ച വിസി ഉൾപ്പടെ സർക്കാരിനു താൽപര്യമു ള പ്രഫസർമാരുടെ ഈ പാനലും വർണർ അംഗീകരിക്കാൻ തയാ യില്ല. മലയാള സർവകലാശാല ടെ ചുമതല എംജി വിസിക്ക് ആയിരുന്നതിനാൽ അവിടെയും നാഥനില്ലാത്ത അവസ്ഥ ആണ്.